top of page

   +918848851384

കിഴക്കിന്‍റെ വെനീസ് ആയ ആലപ്പുഴ 

എന്താണു വെനീസിന്‍റെ പ്രത്യേകത ? അതറിയണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ കുട്ടനാടന്‍ ഗ്രാമങ്ങളിലെ ചെറു തോടുകളിലൂടെ വഞ്ചിയില്‍ സഞ്ചരിക്കണം. പ്രകൃതി രമണീയമായ കണ്ണഞ്ചിപ്പിക്കുന്ന കാഴിചകള്‍ ആസ്വദിക്കാന്‍ ആണെങ്കില്‍ മാത്രം എന്നെ ബന്ധപ്പെടുക, അതല്ല ഞങ്ങള്‍ ആലപ്പുഴയിലൂടെ ബോട്ടില്‍ സഞ്ചരിച്ച് എന്ന് സോഷ്യല്‍ മീഡിയകളിലൂടെ മാലോകരെ  അറിയിക്കാന്‍  സ ഞ്ചരിച്ച ബോട്ടിന്‍റെ വീഡിയോ പിടിച്ച്    പ്രചരിപ്പിച്ച്   ഊറ്റം   കൊള്ളാന്‍  ആണെങ്കില്‍  അതിനു അനുയോജ്യമായ ബോട്ടുകള്‍  തെരെഞ്ഞെടുക്കുക. കാരണം, ഇത് ഒരു സ്വയം തൊഴില്‍ സംരംഭം ആണു. മാലോകരെ ആര്‍ഭാടം കാണിക്കാന്‍ ഈ ബോട്ട് അനുയോജ്യമല്ല. 

ഫന്‍റാസ്റ്റിക് ബോറ്റ് ക്രൂയിസ് എപ്പോഴും സേവനത്തിനു സജ്ജമാണു 
Simple and good

ബുക്കിംഗിനായി വിളിക്കുകയോ വാട്ട്സപ്പില്‍ ബന്ധപ്പെടുകയോ ചെയ്യുക   +918848851384

​ഡ്രോൺ ലഭ്യമാണ് 

Kainakary River.png

ഫന്‍റാസ്റ്റിക് ബോട്ട് ക്രൂയിസ്  Fantastic Boat Cruise ( Shikara )

ഇത് ഒരു സ്വയം തൊഴില്‍ സംരംഭം ആണു. മുതലാളിയും തൊഴിലാളിയും ഒരാള്‍ തന്നെ ആയതിനാല്‍ സാധാരണക്കാര്‍ക്ക് അനുയോജ്യമായ സാമ്പത്തിക ചിലവേ ഇതിനുണ്ടാകുകയുള്ളു.  നിങ്ങളുടെ യാത്ര നിങ്ങള്‍ക്ക് ആസ്വദിക്കാനും ആനന്ദിക്കാനും ആണെങ്കില്‍ മാത്രം ബന്ധപ്പെടുക, അതല്ല നിങ്ങള്‍ സഞ്ചരിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ മാലോകരെ കാണിച്ച് പെരുമ നടിക്കാന്‍ ആണെങ്കില്‍ ഈ ബോട്ട് അനുയോജ്യമല്ല  ഉപഭോക്താവിന്‍റെ സന്തോഷവും സംതൃപ്തിയുമാണു ഏതൊരു സംരംഭത്തിന്‍റെയും വിജയം 

ഹൌസ് ബോട്ട് , മോട്ടോര്‍ ബോട്ട് ശിക്കാര ബോട്ട് എന്നിവ സഞ്ചരിക്കുന്ന ജലാശയങ്ങ:ളിലൂടെ മാത്രമല്ല അവക്ക് സഞ്ചരിക്കാനാകാത്ത ചെറു തോടുകളിലൂടെയും സഞ്ചരിച്ച് പ്രകൃതി രമണീയമായ കുട്ടനാടിന്‍റെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ ആകുക എന്നത്   ഒരു പ്രത്യേകതയാണു 

Boat photo.jpg

കിഴക്കിന്‍റെ വെനീസ് ആയ ആലപ്പുഴയില്‍ ബോട്ടിംഗിനായി എത്തുന്ന സഞ്ചാരികളില്‍ അധികം ആളുകളും, ആലപ്പുഴയിലെ  കുട്ടനാടിലെ ചെറു തോടുകളിലൂടെ വഞ്ചിയില്‍ സഞ്ചരിച്ച്, പ്രകൃതി രമണീയമായ കുട്ടനാടിന്‍റെ ഗ്രാമീണ ഭംഗി ആവോളം ആസ്വദിക്കാനാകും എന്ന കാര്യം അറിയാത്തവരും ആസ്വദിക്കാതെ മടങ്ങി പോകുന്നവരും ആണു. എന്നാല്‍ ഈ പ്രകൃതി ഭംഗി ആസ്വസിക്കാന്‍ അവസരം ഉണ്ടാക്കുകയാണു ഫന്‍റാസ്റ്റിക് ബോട്ട് ക്രൂയിസ് ചെയ്യുന്നത്. ഒപ്പം ഒരു സ്വയം തൊഴിലും 

IMG-0219.jpg

സഞ്ചാര പഥം 

ഉപഭോക്താവിന്‍റെ താല്‍പര്യവും, സാമ്പത്തിക സ്ഥിതിയും അനുസരിച്ച് സഞ്ചാരം ക്രമപ്പെടുത്താവുന്നതാണു. 

ആലപ്പുഴ ചുങ്കം കിഴക്ക് പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിക്കുന്നു. പള്ളാത്തുരുത്തി ( പമ്പ ) ആറിലൂടെ വടക്കോട്ട് സഞ്ചരിച്ച്, പുഞ്ചിരി ജെട്ടിയില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് വാണിയപ്പുര തോട് വട്ടക്കായല്‍ വഴി പ്രശസ്തമായ  നെഹൃട്രോഫി ഫിനിഷിംഗ് പോയിന്‍റില്‍ എത്തുന്നു, അവിടെ നിന്ന് പുന്നമട കായലിലൂടെ വടക്കോട്ട് സഞ്ചരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്‍റ് കടന്ന് കാവുങ്കല്‍ തോട്ടിലൂടെ സഞ്ചരിച്ച്, കുപ്പപ്പുറത്ത് എത്തുന്നു. അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കായല്‍ ആയ വേമ്പനാട് കായലില്‍ എത്തുന്നു. കുട്ടമംഗലം ഉമ്പിക്കാരം തോട്ടിലൂടെ കയറി, കല്ലുപാലം തോട് ഭജനമഠം തോട്/സൊസൈറ്റി തോട് വഴി സഞ്ചരിച്ച് കിഴക്കേ വട്ടക്കായലില്‍ എത്തുന്നു. അവിടെ നിന്ന് പത്തില്‍ ചിറ തോട്/ആയിരവേലി തോട് വഴി തെക്കോട്ട്  സഞ്ചരിച്ച് ചേന്നംകരി വടക്ക് വശത്ത് എത്തുന്നു. അവിടെ നിന്ന് ആറ്റിലൂടെ വടക്കോട്ട് സഞ്ചരിച്ച്  പൌവ്വം/മുട്ടേല്‍/മണലോട് ( ഏതെങ്കിലും ഒന്ന്) തോട്ടിലൂടെ മീനപ്പള്ളി കായലില്‍ ഉള്ള കൈനകരി ടെര്‍മിനലില്‍ എത്തുന്നു. സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള കൈനകരി ടെര്‍മിനല്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ ഫോട്ടോകള്‍ എടുക്കാനും, സ്വന്തം ചിലവില്‍ ശീതളപാനീയങ്ങള്‍, കരിക്ക്,ഐസ് ക്രീം, സ്പീഡ് ബോട്ട് സഞ്ചാരം എന്നിവ ലഭ്യമാണു. അതിനു ശേഷം ഇരുമ്പനം തോട്ടിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് കന്നിട്ട ജെട്ടി വഴി വടക്കോട്ട് വന്ന് പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം തിരികെ എത്തുന്നു. സാധാരണ സഞ്ചാരികള്‍ക്ക് കാണുവാന്‍ ഇത്രയും സ്ഥലങ്ങള്‍ മതിയാകും. ഇതിനു പുറമേ സി ബ്ലൊക്ക്, മാര്‍ത്താണ്ഡ, റാണി ചിത്തിര... തുടങ്ങി വേമ്പനാട് കായലിന്‍റെ തീര പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യാത്ര പഥം അധികരിപ്പിക്കാം 

​+918848851384

IMG-1790.jpg

കുട്ടനാടിലെ ചില ചിത്രങ്ങള്‍ 

​അനുയോജ്യമായത്  തെരെഞ്ഞെടുക്കാം 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് കുറഞ്ഞ നിരക്ക് 500 രൂപയില്‍ ആരംഭിച്ച് 4000 രൂപ വരെയുള്ള ഏത് സഞ്ചാരപഥവും നിങ്ങള്‍ക്ക് തെരെഞ്ഞെടുക്കാം. 

പത്തിച്ചിറ തോട് , ആയിരവേലി തോട്, പൌവ്വം തോട്, മുട്ടേല്‍ തോട്, മണലോടി തോട്, ആക്കാത്തറ തോട്, ഇരുമ്പനം തോട്.. തുടങ്ങിയ കുട്ടനാടന്‍  ഗ്രാമങ്ങളെ  തഴുകി ഒഴുകുന്ന ചെറു തോടുകള്‍, മണിക്കൂര്‍ കണക്കിനു ഓടുന്നതിനെ അപേക്ഷിച്ച് സമയ ലഭത്തോടെ സഞ്ചരിക്കാന്‍ ആദ്യം തന്നെ റൂട്ടും റേറ്റും നിശ്ചയിക്കുന്നതാകും ഉചിതം 

an image attractive

കൈനകരി ടെര്‍മിനല്‍

Kainakary

ചാവറ തോട് 

Worth of money

​പെയ്മെന്‍റ് 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിച്ച് , ഇരുമ്പനം തോട്ടിലൂടെ കൈനകരി ടെര്‍മിനലില്‍ എത്തുന്നു. അവിടേ ഇറങ്ങി 

10 മിനിറ്റ് ചിലവഴിച്ച ശേഷം വന്ന വഴിയിലൂടെ തിരികെ മടങ്ങി എത്തുന്നു . 7 പേര്‍ വരെ സഞ്ചരിക്കാന്‍ 500 രൂപ മാത്രം,

​ഉപഭോക്താവിന്‍റെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതല്‍ മേഖലകളില്‍ സഞ്ചരിക്കാന്‍ അവസരം ഉണ്ടായിരിക്കും 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിച്ച് , ഇരുമ്പനം തോട്, മീനപ്പള്ളി കായല്‍,  പൌവ്വം തോട് കൈനകരി ആര്‍, പള്ളിതോട്, കിഴക്കേ വട്ടക്കായല്‍, ചാവറ തോട്, ( സൊസൈറ്റി തോട്, പാലുകാരന്‍ തോട്, കൈനകരി ആര്‍, മുട്ടേല്‍ തോട് മീനപ്പള്ളി കായല്‍, കൈനകരി ടെര്‍മിനലില്‍ 10 മിനിറ്റ് ചിലവഴിച്ച ശേഷം ഇരുമ്പനം തോട് വഴി മടങ്ങി എത്തുന്നു  7 പേര്‍  വരെ 1000 രൂപ മാത്രം 

ഉപഭോക്താവിന്‍റെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതല്‍ മേഖലകളില്‍ സഞ്ചരിക്കാന്‍ അവസരം ഉണ്ടായിരിക്കും 

മുങ്കൂര്‍ പണം നല്‍കാതെ ബുക്കിംഗ് സ്വീകരിക്കുന്നതല്ല. പണമടച്ച് ബുക്ക് ചെയ്യുന്ന തിയതിയും സമയവും നിങ്ങള്‍ക്കായി മാറ്റി വക്കുന്നതാണു. തിയതിയോ സമയമൊ മാറ്റം വരുത്തണമെങ്കില്‍ കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് എങ്കിലും അറിയിക്കേണ്ടതാകുന്നു 

ഉപഭോക്താവിന്‍റെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതല്‍ മേഖലകളില്‍ സഞ്ചരിക്കാന്‍ അവസരം ഉണ്ടായിരിക്കും 

മിനിമം ചാര്‍ജ് 

ബോട്ടിംഗ് കുറഞ്ഞ നിരക്ക് 500 രൂപയാണു. പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിച്ചു, ഇരുമ്പനം തോട്ടിലൂടെ സഞ്ചരിച്ച് മീനപ്പള്ളി കായല്‍ പൌവ്വം തോട് വഴി  കൈനകരി ആറ്റിലിറങ്ങി, മുട്ടേല്‍ തോട്ടിലൂടെ തിരികെ മീനപ്പള്ളി കായല്‍ ഇരുമ്പനം തോട് വഴി പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം എത്തുന്നു. 

bottom of page